കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണന്‍ ആണ് പൊലീസ് പിടിയിലായത്.കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതുവഴി എത്തിയ കണ്‍ട്രോള്‍ റൂം പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടി കൂടുകയായിരുന്നു. മൂന്നു പൊലീസുകാര്‍ ചേര്‍ന്നാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 2.25 നാണ് ഹിറ്റാച്ചി എ ടി എം തകര്‍ക്കാന്‍ ശ്രമം നടന്നത്.