ലയൺസ് എക്സലൻസ് അവാർഡ് ടി.ബിജു കുമാർ ഡോക്ടർ സേഫ് മുഹമ്മദ് ഉബൈദ് അലിയിൽ നിന്നും ഏറ്റുവാങ്ങുന്നു.

ലയൺ ടി ബിജു കുമാറിന് ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് തിരു: കാട്ടാക്കട ലയൺസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ലയൺസ് ഇൻറർനാഷണൽ എക്സലൻസ് അവാർഡ് ഇൻറർനാഷണൽ അക്കാഡമി ഫോർ സയൻസ് ആൻഡ് ഫ്യൂച്ചർ സ്കിൽസ് ഡോക്ടർ സേഫ് മുഹമ്മദ് ഉബൈദ് അലി മൊയാലിയിൽ നിന്നും ലയൺസ് ഡിസ്ട്രിക്ട് പ്രിൻസിപ്പൽ സെക്രട്ടറി മുക്തി ഫാർമ ലയൺ ടി ബിജുകുമാർ ഏറ്റുവാങ്ങി.ലൈൻസ് ഡിസ്ട്രിക്ട് 318 പ്രവർത്തനങ്ങളുടെ വിലയിരുത്തിയും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകുന്നത് കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.ചടങ്ങിൽ മാലിദ്വീപ് കൗൺസിലേറ്റ് ഹർ എക്സലെൻസി അമിനാഥ് ഷിഫാന, ടിബറ്റൻ തലയില്ലാമ്മ ഇൻസ്റ്റ്യൂട്ട് ഫോർ എഡ്യൂക്കേഷൻ ലക്ചർ ഡോക്ടർ ടെൻസിൽ സിലോൺ, ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജയിൻ സി ജോബ്, വൈസ് ഗവർണർമാരായ വി അനിൽകുമാർ, ആർ വി ബിജു, ക്ലബ് പ്രസിഡൻറ് ഡോക്ടർ ഷൈജു ഡേവിഡ് ആൽഫി എന്നിവർ സംസാരിച്ചു

You May Also Like

About the Author: Jaya Kesari