തിരുവനന്തപുരം :- കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ഷേത്രസമിതികൾക്ക് ഒരു സമന്വയം ഇന്നത്തെ കാല ഘട്ടത്തിൽ ആവശ്യം ആണെന്ന് അഡ്വക്കേറ്റ് കൃഷ്ണരാജ്. കേരള ക്ഷേത്രസമന്വയ സമിതി ഏർപ്പെടുത്തിയ ക്ഷേത്രബന്ധു പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രിയ ദർശിനി ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംഘടന സംസ്ഥാന പ്രസിഡന്റ്‌ആലം കോട് ദാനശീലൻ അധ്യക്ഷൻ ആയിരുന്നു. ദീപം തെളിയിച്ചത് സ്വാമി ചി ദാനന്ദ പുരി ആയിരുന്നു. ടി പി സെൻകുമാർ, കുടശനാട് മുരളി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വച്ച് അഡ്വക്കേറ്റ് കൃഷ്ണരാജിനെ പൊന്നാടയും, ഫലകവും നൽകി ആദരിച്ചു. വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചവരെ ആദരിച്ചു.