പുണ്യം ചാരിറ്റബിൾ സൊസൈറ്റിയുടെ 2024-25 അധ്യയന വർഷത്തിലെ അറിവേ പുണ്യം സ്ക്കോളർഷിപ്പിന്റെ അവസാന ഗഡു ഇന്ന് വിതരണം ചെയ്തു.
‘സുനിത വില്യംസും ബഹിരാകാശ യാത്രയും’ എന്ന വിഷയത്തിൽ ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്റ്റ്സ് അഡീഷണൽ ജനറൽ മാനേജർ ബി അനിൽ കുമാർ കുട്ടികൾക്കായി ക്ലാസ് എടുത്തു.
വേനലവധിക്കാലത്ത് കുട്ടികൾക്കായി വിവിധങ്ങളായ വിഷയങ്ങളിൽ പഠനക്ലാസ്സുകൾ, പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമാക്കി ക്കൊണ്ട് ഏകദിന ഒത്തുച്ചേരലുകൾ എന്നിവയും സംഘടിപ്പിക്കു മെന്ന് പുണ്യം ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ ജി രാധാകൃഷ്ണൻ, സെക്രട്ടറി വേണു ഹരിദാസ് എന്നിവർ അറിയിച്ചു.