ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും

തിരുവനന്തപുരം :- ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും. 26-ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് (ശനിയാഴ്‌ച) നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഘടകം പ്രസിഡൻ്റ് ആയ ഡോ. സെൽവൻ പി അധ്യക്ഷത വഹിക്കും. തുടർന്ന് ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ ആയ ഡോ. തോമസ് മാത്യു ഉദ്ഘാടനം നടത്തും. തദവസരത്തിൽ ഐ. എ. പി. എം. ആർ ദേശീയ പ്രസിഡന്റ്റ്റ് ആയ ഡോ. മുരളീധരൻ പി. സി, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ്, ഡോക്ടർ സോനു മോഹൻ, ഡോ. സന്തോഷ് കെ. രാഘവൻ, ഡോ. ചിത്ര ജി., ഡോ. ജെ. ഗീതാ കൽപ്പന, ഡോ. പത്മകുമാർ ജി. എന്നിവർ പങ്കെടുക്കുന്നു. വിശിഷ്ട സേവനം പരിഗണിച്ച് ഡോ. അബ്ദുൽ ഗഫൂർ, ഡോ. കോശി ജേക്കബ്, എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു.
ഷോൾഡർ റിഹാബിലിറ്റേഷൻ എന്നതാണ് സമ്മേളനത്തിന്റെ തീം. കേരളത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഡോക്ടർമാർ ഷോൾഡർ ജോയിൻ്റിൻ്റെ നൂതനമായ ചികിത്സാരീതികളെക്കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ച ചെയ്യും. പത്രസമ്മേളനത്തിൽ ഡോ. സെൽവൻ. പി, മറ്റു സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari