പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു നിയമസഭ മാർച്ച്‌ 7ന്

തിരുവനന്തപുരം :- പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ടു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് നിയമസഭയിലേക്ക് 7ന് മാർച്ച്‌ നടത്തും. 2019ലെ ശമ്പളപരിഷ്ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്‌. 11മണിക്ക് വി ജെ ടി ഹാൾ പരിസരത്ത് നിന്നും മാർച്ച്‌ ആരംഭിക്കും. മാർച്ച്‌ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്യും. പത്രസമ്മേളനത്തിൽ സംഘടന പ്രസിഡന്റ്‌ അഹമ്മദ്‌ മേ ത്തോടിക, ജനറൽ സെക്രട്ടറി ഏ കെ സൈനുദ്ധീൻ, വൈസ് പ്രസിഡന്റ്‌ നസീം ഹരിപ്പാട്, സെക്രട്ടറി എൻ മൊയ്തീൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ്‌ ടി എ ഷാഹുൽ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി എം സുബൈർ തുടങ്ങിയവർ നടത്തിയ പത്രസമ്മേളനത്തിൽ ആണ് ഇക്കാര്യം അറിയിച്ചത്.

You May Also Like

About the Author: Jaya Kesari