പത്തനംതിട്ട : പമ്പാ നദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പ്ലസ്ടു വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെടുത്തു. കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥി പത്തനംതിട്ട മേലേ വെട്ടിപ്പുറം കുമ്പാങ്ങ് തടത്തില്‍ സൂര്യയുടെ മകന്‍ നിരഞ്ജന്‍ (18) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. സഹപാഠികളായ 6 വിദ്യാര്‍ഥികള്‍ ഒരുമിച്ച് കോഴഞ്ചേരി കീഴുകരയ്ക്ക് സമീപമുള്ള പമ്ബ് ഹൗസിന് സമീപം പമ്ബാനദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നിരഞ്ജന്‍ ഒഴുക്കില്‍പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കൈ വിട്ട് മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും പത്തനംതിട്ടയില്‍ നിന്നെത്തിയ ജീവന്‍ രക്ഷാ സേന സ്‌കൂബ ടീം അംഗങ്ങളും നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

