ദേവസ്വം ബോർഡിന്റെ കടുത്ത “അനാസ്ഥ “പതിനായിരങ്ങൾ ബലിതർപ്പണത്തിനും, ദർശനത്തിനും എത്തുന്ന ശം ഖ് മുഖം ദേവി ക്ഷേത്രത്തിന്റെ “ആനക്കൊട്ടിൽ തകർന്ന നിലയിൽ “-വൻ അപകടം പതിയിരിക്കുന്നു “

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായതും, ചരിത്ര രേഖകളിൽ ഇടം പിടിച്ചിട്ടുള്ളതുമായ ശംഖു മുഖം ദേവി ക്ഷേത്രത്തിന്റെ പ്രധാന ഗോപുര വാതിലിലെ ആന ക്കൊട്ടിലിന്റെ മുകൾ ഭാഗം തകർന്ന നിലയിൽ. കർക്കിടക വാവ് ദിവസം പതിനായിരക്കണക്കിന് ആൾക്കാർ കടൽ തീരത്തു ബലി തർപ്പണം നടത്തിയ ശേഷം ഈ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ക്ഷേത്രത്തിലാണ് പ്രധാന വഴിയിൽ ആനക്കൊട്ടിൽ മുകൾ ഭാഗം തകർന്ന നിലയിൽ കാണപ്പെടുന്നത്. ഇത് ഇവിടെ എത്തുന്ന ഭക്തജനങ്ങൾക്ക് വൻ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്. ക്ഷേത്രത്തിന്റെ പ്രധാന നടയിലേക്ക് ഇറങ്ങുന്ന ഭാഗത്താണ് ഈ ആനക്കൊട്ടിൽ സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ മാസം ക്ഷേത്രം അടച്ചിരുന്ന സമയത്ത് ഈ ആന ക്കൊട്ടിലിന്റെ മുകളിലെ ഒരു ഭാഗം താഴേക്കു തകർന്നു വീണതായി അറിയുന്നു. ഭാഗ്യത്തിന് ഭക്ത ജനങ്ങൾ അവിടെ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുക ആണ് ഉണ്ടായത്. ദേവസ്വം ബോർഡ്‌ അധികാരികൾക്ക് ഈ ആനക്കൊട്ടിൽ അപകടഅവസ്ഥയിൽ ആണെന്ന് അറിഞ്ഞിട്ടും ദിവസങ്ങൾ ഉണ്ടായിട്ടും അത് ശരിയാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നത് ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥ ആയി മാത്രമേ കാണുവാൻ കഴിയൂക ഉള്ളൂ. ഇപ്പോൾ പതിനായിരക്കണക്കിന് ഭക്ത ജനങ്ങൾ ക്ഷേത്രദർശനത്തിന് എത്തുമ്പോൾ ആരും കാണാതെ അപകടഅവസ്ഥയിൽ ആയ ഭാഗം ടർപാളിൻ ഷീറ്റ്കൊണ്ട് മറച്ചു അവിടെ കയർ കെട്ടി തിരിച്ചിരിക്കുകയാണ്.

You May Also Like

About the Author: Jaya Kesari