തിരുവനന്തപുരം :- ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തു പൂജപ്പുരയിൽ ജനുവരി 16,17,18തീയതികളിൽ നടത്തിയ മുരുകഭക്ത മഹാ സംഗമം വിവാദത്തിലേക്ക്. നഗരസഭയെ നോക്ക് കുത്തിയാക്കി ടിക്കറ്റ് വച്ച് ലക്ഷങ്ങൾ പിരിച്ചെടുത്ത് വൻ തട്ടിപ്പ് നടത്തിയിരിക്കുന്നതയാണ് ആരോപണം ആയി ഉയർന്നിരുക്കുന്നത്.ഹിന്ദുധർമ്മ പരിഷത്ത് പ്രസിഡന്റു എം ഗോപാലന്റെ നേതൃത്വത്തിൽ ആണ് തലസ്താ നത്ത് മുരുകഭക്ത സംഗമം നടത്താൻ പരിപാടി യിട്ടത്.മഹാ ലിംഗ ഘോഷയാത്ര സമിതിയുടെ പേര് കൂടിവെച്ചാണ് ഗോപാലൻ ഇത്തരമൊരു സംഗമത്തിന് തുടക്കം കുറിച്ചത്. മുരുകഭക്ത സംഗമം നടത്തുന്നതിനായി ചെയർമാൻ ഡോ. പി രാധാ കൃഷ്ണൻ നായർ, ജനറൽ കൺവീനർ ആയി അജിത് ശംഖു ചക്രം, ഫിനാൻസ് കമ്മിറ്റി ചെയർ മാനായി സുനിൽ കുമാറിനെയും കൂട്ടി യാണ് പരിപാടികൾ നോട്ടീസ് പ്രിന്റ് ചെയ്തു ഇറക്കിയത്. നഗര സഭയിൽ ഹിന്ദു ധർമ്മപരിഷത്തിന്റെ പേരിൽ പൂജപ്പുര ഗ്രൗണ്ടും, മൈതാനവും 21.10 25തീയതിയിൽ ബുക്ക് ചെയ്തു എന്നതൊഴിച്ചാൽ മുരുകഭക്ത സംഗമവും ആയി ബന്ധപെട്ടു ടിക്കെറ്റ്നിരക്കിലാണോ പരിപാടികൾ നടത്തുന്നത്, നടത്തുന്ന പരിപാടികളുടെ മുഴുവൻ വിവരങ്ങളും നഗരസഭയെ ഇവർ രേഖമൂലം അറിയിച്ചിട്ടില്ല എന്നുള്ളത് നഗര സഭ നൽകിയ വിവരഅവകാശത്തിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ അവിടെ 3ദിവസങ്ങളിലും നടന്ന മെഗാ പരിപാടികളിൽ 500,1000രൂപയുടെ പ്രവേശന ടിക്കെറ്റുകൾ വച്ചാണ് നടത്തിയിട്ടുള്ളത്. മിക്ക ടിക്കെറ്റുകളിലും ഹിന്ദു ധർമ്മപരിഷത്തിന്റെ സീൽ പതിപ്പിച്ചിട്ടുട്ടെ ങ്കിലും, അതിലും കൂടുതൽ ടിക്കെറ്റുകൾ വിറ്റിട്ടുള്ളത് ആരുടെയും സീൽ പതിപ്പിക്കാതെ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്റർടൈൻമെന്റ് പരിപാടി ടിക്കറ്റ് വച്ചാണ് നടത്തുന്നത് എങ്കിൽ നഗരസഭയെ ആ വിവരം അറിയിക്കുകയും, ടിക്ക്വറ്റുകൾ നഗരസഭസീൽ ചെയ്തു ടാക്സ് ഈ ടാ ക്കി മാത്രമേ നടത്താവൂ എന്നാണ് നിയമം. എന്നാൽ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി ഇവർ പരിപാടി നടത്തുകയും ലക്ഷങ്ങൾ ടാക്സ് അടക്കാതെ തട്ടിപ്പ് നടത്തിയിരിക്കുകയുമാണ്. ഇത് സംബന്ധിച്ചു നഗര സഭയുടെ റവന്യു വിഭാഗം മുരുകഭക്ത സംഗമം നടത്തിയ വർക്ക് നോട്ടീസ് നൽകി മുഴുവൻ ടിക്കെട്ടുകളുടെയും കൗണ്ടർ ഫോയിൽ നഗരസഭയിൽ സമർപ്പിച്ചു ഓരോ ടിക്കെറ്റി നും 10%നികുതി അടക്കണം എന്ന് നോട്ടീസ് കൊടുത്തെങ്കിലും ഇതുമായി ബന്ധപ്പെട്ട തട്ടിപ്പ് വീരന്മാർ ഒരു രൂപ പോലും അടക്കാതെ മുങ്ങുക ആണ് ഉണ്ടായിരിക്കുന്നത്. ഈ പരിപാടി അസൂത്രണം ചെയ്ത ഹിന്ദു ധർമ്മപരിഷത്ത് പ്രസിഡന്റ് എം ഗോപാൽ വലിയശാല ഉള്ള ഡിക്സ്ട്രിക്ട് ഫാം ടൂർ കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നസ്ഥാപനത്തിൽ 10,65,000രൂപയുടെ ഇടപെടുമായി ബന്ധപ്പെട്ട കേസിൽ തമ്പാനൂർ പോലീസ് ക്രൈം 1546/2025,വകുപ്പുകൾ 316(2),318(4),3(5) എന്നുള്ള ക്രൈം കേസിൽ ജാമ്യം എടുത്തു നിൽക്കുന്ന വ്യക്തി കൂടിയാണ്. ഈ ഇടയ്ക്കു വന്ന ബി ജെ പി നഗര സഭ കൗൺ സിലിനെയും, മേയർ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് അപമാനം ഉണ്ടാക്കുന്ന ഒരു സംഭവം ആണ് ഇതെന്ന് സംശയം ഇല്ല. ലക്ഷക്കണക്കിന് രൂപയുടെ നികുതി നഷ്ടം ആണ് ഇതുമായി ബന്ധപ്പെട്ടവർ നടത്തിയിട്ടുള്ളത് എന്നാണ് അറിയുവാൻ കഴിയുന്നത്. നഗരസഭ ഉടൻ തന്നെ ഇത് സംബന്ധിച്ച ഫയൽ പോലീസിന് കൈമാറും എന്നാണറിയുന്നത്.


