സ്കൂൾ വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഉടനെ പരിഹാരം കാണണം.

തിരുവനന്തപുരം: സി.ബി എസ് .ഇ അഫിലിയേഷനുവേണ്ടി സംസ്ഥാന സർക്കാരിന്റെ എൻ. ഒ.സി ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കണമെന്ന് ഐഡിയൽ അസ്സോസിയേഷൻ ഓഫ് മൈനോറിറ്റി എഡ്യൂക്കേഷൻ (ഐ എ എം ഇ) സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എൻ.ഒ .സി ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതവും സമയബന്ധിതവും ഏകജാലകവുമായ രീതിയിൽ ക്രമീകരിക്കണം. സ്കൂളുകൾക്കായി ഓൺലൈൻ അപേക്ഷയും ട്രാക്കിംഗ് സംവിധാനവും ഏർപ്പെടുത്തണം. അനാവശ്യമായ പുനരാവർത്തനപരിശോധനകളും അധികരേഖാവശ്യങ്ങളും ഒഴിവാക്കി വ്യക്തവും സുതാര്യവുമായ മാർഗരേഖ പ്രസിദ്ധീകക്കണമെന്ന് അവർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങൾ (പ്രസിഡന്റ് ,ഐ എ എം ഇ) പ്രൊഫസർ .എ കെ അബ്ദുൽ ഹമീദ് (ഫിനാൻസ് സെക്രട്ടറി, ഐ എ എം ഇ) അഫ്സൽ കൊളാരി (എക്സിക്യൂട്ടീവ് ഡയറക്ടർ ഐ എ എം ഇ

You May Also Like

About the Author: Jaya Kesari