കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികള്‍ കുറ്റക്കാരണോ എന്നതില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും.രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതി ദിലീപിനെതിരെയും ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.നടൻ ദിലീപിന് തന്നോട് വിരോധമുണ്ടായിരുന്നെന്നാണ് ആക്രമിക്കപ്പെട്ട നടി വിചാരണയ്ക്കിടെ കോടതിയെ അറിയിച്ചിരുന്നു. തന്നെ അറിയില്ലെന്ന എട്ടാം പ്രതി നടൻ ദിലീപിന്റെ വാദം പ്രതി പള്‍സർ സുനി ഏറ്റവും ഒടുവില്‍ കോടതിയില്‍ തള്ളിയത് ദിലീപിന്റെ നിലപാടിനേറ്റ പ്രഹരമായിരുന്നു. വിചാരണക്കിടെയാണ് തങ്ങളിരുവർക്കുംപരസ്പരം അറിയാമെന്ന് പള്‍സർ അറിയിച്ചത്.

