തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ നാലാം ദിവസമായ ഇന്ന് (26-4-25) നു പൊതുസമ്മേളനം നടന്നു. ഹിന്ദു മഹാ സമ്മേളനത്തിന്റെ ജനറൽ കൺവീനർ ശരത്ചന്ദ്രൻ നായരുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം ദേശീയ സംയോജകൻ പ്രജ്ഞ പ്രവാഹ് ജെ. നന്ദകുമാർ ഭദ്രദീപം തെളിയിച്ച് നിർവഹിച്ചു. സാഗർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ഡോ. സഞ്ജയൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.