

തിരുവനന്തപുരം :മനുഷ്യ-വന്യജീവി സംഘർഷം ലഘുകരി ക്കുന്നതിനായി സർക്കാർ നടപ്പിലാക്കുന്ന പത്ത് കർമ്മപദ്ധതികളിൽ ഒന്നാണ് ഗോത്രഭേരി ഗോത്രസമൂഹങ്ങൾ പരമ്പരാഗതമായി മനുഷ്യ -വന്യജീവി സംഘർഷം കുറയ്ക്കാൻ അവ ലംബിച്ചിരുന്ന രീതികൾ ശേഖരിക്കുക, ഭൂവിനി യോഗത്തിലെ മാറ്റങ്ങൾ മനസ്സിലാക്കുക, സാംസ്കാരികവും സാമൂഹികവുമായ മാറ്റ ങ്ങളെ വന്യജീവി സംഘർഷങ്ങളുടെ പശ്ചാത്തല ത്തിൽ വിലയിരുത്തുക തുടങ്ങിയവയാണ് ഗോത്രഭേരിയുടെ പ്രധാനലക്ഷ്യങ്ങൾ.2025 ജൂലൈ 2-ന് രാവിലെ 10 മണിക്ക് വനം ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽവച്ചു ബഹു. കേരള വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. വനം മേധാവി (പൂർണ്ണ അധിക ചുമതല) & അഡീഷണൽ പ്രിൻ സിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫിനാൻസ്, ബജറ്റ് & ആഡിറ്റ്) പുകഴേന്തി ഐ.എഫ്.എസ്. അദ്ധ്യക്ഷത വഹിക്കുന്ന ഈ ചടങ്ങിൽ ഡോ. പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ്.
അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഭരണം), ഡോ. എൽ. ചന്ദ്രശേഖർ ഐ.എഫ്.എസ്.
അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (ഫോറസ്റ്റ് മാനേജ്മെന്റ്), ഡോ. ജെ. ജസ്റ്റിൻ മോഹൻ ഐ.എഫ്.എസ്. അഡീ. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ,
ഡോ. രേണുരാജ് ഐ.എ.എസ്. ബഹു. ഡയറക്ടർ, പട്ടീകവർഗ വികസന വകുപ്പ്,
ഡോ. സി.എസ്. കണ്ണൻ വാര്യർ ബഹു. ഡയറക്ടർ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,
പി.പി. പ്രമോദ് ഐ.എഫ്.എസ്.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ & ഫീൽഡ് ഡയറക്ടർ (പെരിയാർ ടൈഗർ റിസർവ്വ്),ഗോത്ര പ്രതിനിധി രാമൻ രാജമന്നൻ കോവിൽമല രാജാവ്, സന്നദ്ധ സംഘടനാപ്രവർത്തകർ, ഗവേഷകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു
