കാന്തള്ളൂർ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ 2026 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വാർഡ് കൗൺ സിലർ സൂര്യവി എസ്സിനെ ആ ദരിക്കൽ ചടങ്ങും നടന്നു. ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ, സംയോജകൻ മാധവൻ പിള്ള, സെക്രട്ടറി ഡോ. ജി രാമ മൂർത്തി, ഗോപാൽ എം തുടങ്ങിയവർ പങ്കെടുത്തിരുന്നു.ഭദ്ര ദീപം തെളിയിച്ചുള്ള ഉദ്ഘാടനം യൂണിവേഴ്സൽ ഫാർമഎസ് വി സന്തോഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ സന്തോഷ് കുമാറിനെയും, കൗ ൺ സിലർ സൂര്യവി എ സിനെയും പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു.



