തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്ന പതിനാറാം സമ്മേളനത്തില്‍ കേന്ദ്ര വിരുദ്ധ നിലപാടുകള്‍ ഗവർണർ രാജേന്ദ്ര അർലേക്കർ പരാമർശിക്കുമോ എന്നതിലാണ് ആകാംക്ഷ.തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആത്മവിശ്വാസവുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമുയർത്തി കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനാകും സർക്കാർ നീക്കം.
മാർച്ച് 26 വരെ നിശ്ചയിച്ചിരിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം അക്ഷരാർത്ഥത്തില്‍ ഇരുമുന്നണികളും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമാകുമെന്ന് ഉറപ്പാണ്. സർക്കാർ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സർക്കാർ വിരുദ്ധ പരാമർശങ്ങള്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വായിക്കുമോ, ഇല്ലയോ എന്നുള്ളതിലാണ് ആകാംക്ഷ.വിയോജിപ്പ് ഉണ്ടെങ്കിലും എല്ലാ ഭാഗവും വായിക്കുമെന്നാണ് ലോക്ഭവൻ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

