തിരുവനന്തപുരം : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്, ഫെബ്രുവരി 23 ന് രാവിലെ 8:00 മണിക്ക്, പള്ളിക്കൽ ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ 10 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിക്കും പ്രാദേശിക സ്കൂളുകൾ, കോളേജുകൾ, സാംസ്കാരിക സംഘടനകൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ, ക്ലബ്ബുകൾ, ഗ്രന്ഥശാല സംഘങ്ങൾ, കുടുംബശ്രീ സംഘങ്ങൾ, രാഷ്ട്രീയ യുവജന സംഘടനകൾ, എൻ ജി ഓ സംഘങ്ങൾ എന്നിവയിൽ നിന്നുള്ളവർ പങ്കെടുക്കും. ക്യാൻസർ മഹാമാരിയെക്കുറിച്ച് സാധാരണ ജനങ്ങളിൽ ബോധവൽക്കരണം നടത്തുക, ക്യാൻസറിന്റെ പ്രതികൂല ആഘാതം കുറയ്ക്കുന്നതിന്, ആഗോള സമൂഹത്തെ ഒന്നിപ്പിക്കുന്ന സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക. ക്യാൻസർ രോഗത്തിനെതിരെ പൊരുതുന്നവരുടെ പോരാട്ടത്തെ അഭിനന്ദിക്കുക എന്നിവയാണ് ‘മാരത്തോണിന്റെ ലക്ഷ്യം.
17 മുതൽ 40 വയസ്സുവരെയുള്ള പുരുഷന്മാർ, സ്ത്രീകൾ, 40 വയസ്സിനു മുകളിലുള്ള വെറ്ററൻസ്, 17 വയസ്സിനു താഴെയുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിങ്ങനെ 5 വിഭാഗങ്ങളായി മത്സരത്തിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തുന്നതാണ്. ആദ്യം ഫിനിഷ് ചെയ്യുന്ന ആൾ (ഏതു വിഭാഗത്തിൽ പെട്ടതാണെങ്കിലും) മാരത്തോൺ ചാമ്പ്യൻ ആയിരിക്കും. അയാൾക്ക് 25,000 രൂപയും ചാമ്പ്യൻസു ട്രോഫിയും തുടർന്ന് ആദ്യം ഫിനിഷ് ചെയ്യുന്ന മറ്റു 4 വിഭാഗത്തിലുള്ള ഓരോരുത്തർക്കും 10,000 രൂപ വീതവും ട്രോഫിയും നൽകും. എൻട്രി ഫീ ആയി ഒരാൾ 100 രൂപ നൽകേണ്ടതും അവർക്കൂ, മാരത്തോണിന്റെ ജേഴ്സി, സൗജന്യമായി ലഭിക്കുന്നതുമാണ്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എൻട്രി ഫീയിൽ ഇളവ് നൽകുന്നതായിരിക്കും എന്ന്
പള്ളിക്കൽ ഷൂജാഹി, പ്രസിഡന്റ്, ജാസ് പള്ളിക്കൽ,
എം എം ജോഷി, ജനറൽ സെക്രട്ടറി, ജാസ് പള്ളിക്കൽ
എ ആർ നഹാസ്, ട്രഷറർ, ജാസ് പള്ളിക്കൽ
നസീർ വഹാബ്, വൈസ് പ്രസിഡന്റ്, ജാസ് പള്ളിക്കൽ,
നൗഷാദ്. എ , മെമ്പർ, ജാസ് പള്ളിക്കൽ
കെ ആർ നാസർ, മെമ്പർ, ജാസ് പള്ളിക്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു