രാമായണത്തിന്റെ പ്രാധാന്യം കുട്ടികളിൽ മനസ്സിലാക്കി കൊടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം -സെൻകുമാർ

തിരുവനന്തപുരം :- രാമായണത്തിന്റെ പ്രാധാന്യം കുട്ടികളിൽ മനസ്സിലാക്കി കൊടുക്കേണ്ടത് ഇന്നത്തെ കാല ഘട്ടത്തിന്റെ ആവശ്യം ആണെന്ന് മുൻ ഡി ജി പി ടി പി സെൻകുമാർ. കേരള ക്ഷേത്രസംരക്ഷണ സമിതി യുടെ ആ ഭിമുഖ്യത്തിൽ നടത്തിയ അനന്തപുരി രാമായണഉത്സവം -2025ന്റെ ഉദ്ഘാടനം ആയൂർ വേദ കോളേജ് കുന്നും പുറം ചിന്മയ വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.കേരള ക്ഷേത്രസംരക്ഷണ സമിതി തിരുവനന്തപുരം മഹാ നഗർ ജില്ലയുടെ ആഭിമുഖ്യത്തിൽ രാമായണ കലോത്സവം മുൻ ഡി ജി പി യും സമിതി സംസ്ഥാന രക്ഷാധികാരിയുമായ ഡോ ടി പി സെൻകുമാർ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ പത്മാവതി അമ്മ,പ്രൊ ബാലചന്ദ്രൻ കുഞ്ഞി,ഷാജു വേണുഗോപാൽ,ജനാർദ്ദനൻ നായർ ആശംസകൾ പറഞ്ഞു. ജില്ലാ സെക്രട്ടറി എസ് അനിൽകുമാർ സ്വാഗതവും മാതൃസമിതി ജില്ലാ സെക്രട്ടറി അജിത രാജൻ നന്ദിയും പറഞ്ഞു. ചിത്രരചന, പാരായണം,പ്രച്ചന വേഷം, പ്രശ്നോത്തരി മത്സരങ്ങളിൽ പ്രായ ഭേദമന്യേ നൂർ കണക്കിന് പേർ ചിന്മയ സ്കൂളിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari