തിരുവനന്തപുരം :- ജയകേസരി പുറത്തുവിട്ട ഏറെ കോളിളക്കം സൃഷ്‌ടിച്ച വാർത്തയിൽ താത്കാലിക സമാപ് തം. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണ്ണം ക്ഷേത്രത്തിനകത്തെ മണൽ കൂനയിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആണ് 13പവനിലധികം വരുന്ന സ്വർണ്ണദണ്ട് കാണാതായത്. സ്വർണ്ണം കാണാനില്ല എന്ന വാർത്ത വളരെ പ്രാധാന്യം നൽകി ജയകേസരി ആണ് പുറത്തു കൊണ്ടുവന്നത്. അതിനെ തുടർന്നു ചാനലുകൾ, വൻകിട മാധ്യമങ്ങൾ തുടങ്ങിയവയും സോഷ്യൽ മീഡിയയും അത് ഏറ്റെടുത്തു. പോലീസും, ബോംബ് സ്‌ക്വാഡ് തുടങ്ങിയ വ യുടെ നിരന്തരമായ പരിശോധന യിൽ കാണാതായ സ്വർണ്ണം മണൽ കൂനയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെടുക്കുകയായിരുന്നു.