അന്താരാഷ്ട്ര മുരുക ഭക്ത സംഗമം – 2026 ന്റെ സംഘാടക സമിതി രൂപീകരണം നടന്നു.

തിരുവനന്തപുരം: അന്താരാഷ്ട്ര മുരുക ഭക്ത സംഗമം -2026 ന്റെ സംഘാടക സമിതി രൂപീകരണം പാഞ്ചജന്യം ആഡിറ്റോറിയത്തിൽ നടന്നു. വിഷ്ണു പദം പൂകിയ സ്വാമിജി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ അനുസ്മരണവും ഉദ്ഘാടനവും ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശ്രീശക്തി ശാന്താനന്ദ മഹർഷി നിർവഹിച്ചു. ചെങ്കൽ എസ് രാജശേഖരൻ നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്വാഗതം അജിത് ആശംസിച്ചു.ബ്രഹ്‌മചാരി വിശ്വ ചൈതന്യജി, സ്വാമി രാജവൈദ്യൻ മോഹൻലാൽ, എം ഗോപാൽ തുടങ്ങിയവർപ്രഭാഷണം നടത്തി. സംഘാടക സമിതിയുടെ പ്രഖ്യാപനം സജു ജഗതി നിർവഹിച്ചു. മോനി ശ്രീകണ്ഠേശ്വരം ചടങ്ങിന് കൃതജ്ഞത അർപ്പിച്ചു.

You May Also Like

About the Author: Jaya Kesari