തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിംഗ് – കേരള (സീമാറ്റ്-കേരള) യുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ ലീഡർഷിപ്പ് അക്കാദമി – കേരളയുടെ (SLA-K) ആഭിമുഖ്യത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ റീജിയണൽ സെമിനാറിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ .എസ്.കെ ഐ.എ.എസ് ഉദ്ഘാടനം നിർവഹിച്ച സെമിനാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേഷൻ (NIEPA) വൈസ് ചാൻസലർ ഡോ. ശശികല ജി. വഞ്ചാരി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ 100-ൽപ്പരം പ്രതിനിധികളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റീജിയണൽ സെമിനാറിൽ വിദ്യാഭ്യാസ സംബന്ധിയായ ഗവേഷണ പ്രബന്ധങ്ങളും കേസ് സറ്റഡികളും അവതരിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സീമാറ്റ്-കേരള ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ, സമഗ്ര ശിക്ഷാ കേരള പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി ഡയറക്ടർ ബി. അബുരാജ് എന്നിവർ സംസാരിച്ചു.



