എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : എസ്.എസ്.എല്‍.സി പരീക്ഷ ഫലം വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്നിന് പി.ആർ ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ വെബ്സൈറ്റുകളില്‍ ഫലപ്രഖ്യാപനത്തിനുശേഷം ഫലം ലഭ്യമാകും. ടി.എച്ച്‌.എസ്.എല്‍.സി, എ.എച്ച്‌.എസ്.എല്‍.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.കേരളത്തിലെ 2964 ഉം ലക്ഷദ്വീപിലെ ഒമ്ബതും ഗള്‍ഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 427021 പേരാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്.

You May Also Like

About the Author: Jaya Kesari