തിരുവനന്തപുരം: സ്കൂളില്‍ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദിച്ച പ്രതി അറസ്റ്റില്‍. വർക്കല ഹരിഹരപുരം സെന്റ് തോമസ് യുപി സ്കൂളില്‍ അതിക്രമം നടത്തിയ തോണിപ്പാറ സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ എത്തിയ അക്രമി വിദ്യാർഥികളുമായി പുറത്തേക്ക് പോകാൻ തയാറായി നിന്ന കാറിന്റെ ചില്ലുകള്‍ അടിച്ച് തകർത്തു. പിന്നീട് വിദ്യാർഥികളുടെ മുന്നിലിട്ട് ഹെഡ്മാസ്റ്ററെ ആക്രമിച്ചു.ആക്രമണ ശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിന്തുടർന്നാണ് പിടികൂടി പോലീസില്‍ ഏല്പിച്ചു.