സ്വാമിമാരുടെ ഐക്യത ഇല്ലായ്‌മയിൽ ആശങ്ക ഉണ്ട് – കൊല്ലം തുളസി

തിരുവനന്തപുരം :- ഹിന്ദു സമൂഹത്തിൽ മഠഅധിപതികളും, പേരുകേട്ട സ്വാമിമാരും തമ്മിൽ ഉള്ള ഐക്യത ഇല്ലായ്‌മആശങ്ക ഉളവാക്കുന്നു എന്ന് സിനിമ, സീരിയൽ നടൻ കൊല്ലം തുളസി അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി മുരുകൻ ക്ഷേത്രആ ഡിറ്റോറിയത്തിൽ ക്ഷേത്ര സംരക്ഷണസമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ആലോചന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിൽ പുത്തരിക്കണ്ടം മൈതാനിയിൽ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിൽ താനും പോയിരുന്നു എന്നും അവിടെ എത്തിച്ചേർന്ന സ്വാമിമാർ പരസ്പ്പരം സംസാരിക്കാതെ ഇരുന്നതും അദ്ദേഹംതന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാ ട്ടി. ഹിന്ദുക്കൾ ഇനിയും ഉണർന്നു ചിന്തിക്കണം. ഇല്ലെങ്കിൽ നാം താഴേക്കു പോകും എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ആ മത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു ഇടപ്പഴിഞ്ഞി ശ്രീ മുരുകക്ഷേത്രആ ഡിറ്റോറിയത്തിൽ നടന്ന സമിതി യോഗം. സിനിമ, സീരിയൽ നടൻ കൊല്ലം തുളസി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. സംഘടന നേതാക്കൾ പങ്കെടുത്തു.
സുരേഷ് ബാബുവിന്റെ ആദ്യക്ഷതയിൽ നടന്നഅവലോകനയോഗത്തിൽ പി. കെകുഞ്ഞ്,പദ്മാവതി അമ്മ, ഷാജു വേണുഗോപാൽ, അനിൽകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.കേരള ക്ഷേത്രസംരക്ഷണ സമിതി 59 മത് സംസ്ഥാന സമ്മേളനം ഭാഗമായി തിരുവനന്തപുരം മേഖല നേതൃ യോഗം പ്രശസ്ത സിനിമ നടൻ
ശ്രീ കൊല്ലം തുളസി ഉത്ഘാടനം ചെയ്തു.സംസ്ഥാന സമ്മേളനം സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീ ജി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജോയിന്റ് ജനറൽ കൺവീനർ ഷാജു വേണുഗോപാൽ സ്വാഗതവും മഹാ നഗർ ജില്ലാ സെക്രട്ടറി എസ്. അനിൽ കുമാർ നന്ദിയും. മേഖല സംയോജകൻ പാപ്പനം കോട് അനിൽ ആമുഖമായി സംസാരിച്ചു. വർക്കിംഗ്‌ ചെയർമാൻ സി കെ കുഞ്ഞ്, കൺവീനർ പത്മാവതി അമ്മ, രക്ഷാധികാരിയും തന്ത്രിയുമായ ജയചന്ദ്രൻ പോറ്റി എന്നിവർ വേദിയിൽ ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari