അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കൊമ്പന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയില്‍ തുടരുന്നു.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ കൊമ്ബന്‍ ശാന്തനായി തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari