തിരുവനന്തപുരം :- ധർമ്മ ജാഗ്രതയാണ് ഹിന്ദുക്ക ൾക്കിടയിൽ ഉണ്ടാകേണ്ടത് എന്ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി. ഇന്നത്തെ ഭാരതത്തിന്റെ സാഹചര്യം കണക്കിലെടുത്താൽ ഒരു പാട് പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും പ്രശ്നങ്ങൾ പരി ഹരിക്കുന്നതിൽ ആണ് ഏറ്റവും ശ്രേഷ്ഠ മായ ലക്ഷ്യം എന്ന് അദ്ദേഹം അഭിപ്രായപെട്ടു. ഹിന്ദു ധർമ്മത്തിൽ നാം ഒന്നായി ഒത്തു ചേർന്നിരിക്കുന്നു. ആചാര അനുഷ്ടാ നങ്ങൾക്ക് പ്രാധാന്യം നൽകി നാം മുന്നോട്ട് പോകണം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.