
തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തില്‍ പ്രദേശിക അവധി.നഗരസഭാ പരിധിയിലുള്ള എല്ലാ സ്കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാത്രമാണ് അവധി ബാധകമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചുള്ള ഘോഷയാത്ര ഗംഭീരമാക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം. വെള്ളയമ്പലത്തു നിന്നും ആരംഭിച്ച് കിഴക്കേകോട്ടയില്‍ അവസാനിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര 1000ലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങള്‍ക്കൊപ്പം 60ഓളം ഫ്ലോട്ടുകളും അണിനിരക്കും.വൈകിട്ട് 4ന് മാനവീയം വീഥിയില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ളാഗ് ഓഫ് ചെയ്യുന്നതോടെ ഘോഷയാത്ര ആരംഭിക്കും.
