തിരുവനന്തപുരം നഗരസഭയുടെ “ക്രൂരത ” തൈയ്ക്കാട് ശാന്തി കവാടത്തിലെ വിറകു ശ്മശാ നം അടച്ചു പൂട്ടി ഹൈന്ദവ ആചാര പ്രകാരമുള്ള ശവ ദാഹത്തിന് “വേറെ പണി നോക്കണം “

(അജിത് കുമാർ )

തിരുവനന്തപുരം :- തിരുവനന്തപുരം നഗര സഭയുടെ ക്രൂരതയിൽ നടുങ്ങിതലസ്ഥാന വാസികൾ. തൈക്കാടു ശാന്തി കവാടത്തിലെ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന വിറകു ശ് മശാനം അടച്ചു പൂട്ടി യിട്ട് 5ദിവസം കഴിഞ്ഞിരിക്കുന്നു. ഇതോടെ വൈകുന്നേരം 5മണിക്ക് ശേഷം ഉള്ള ശവ ദാഹത്തിന് വേറെ പണി നോക്കേണ്ട അവസ്ഥ ഇപ്പോൾ നഗരവാസികൾക്ക് സംജാതം ആയിരിക്കുന്നു. വൈകുന്നേരങ്ങളിൽ ശവദാഹം നടത്തണം എങ്കിൽ സ്വകാര്യ ശ്മാശനങ്ങളെ ആശ്രയിക്കേണ്ട ഗതികേട്. തൈക്കാട് വിറകു ശ് മ ശാ നം അടച്ചതോടെ വൈകുന്നേരം 5മണി കഴിഞ്ഞാൽ ശാന്തി കവാടം “നിത്യ ശാന്തതയിലേക്ക് “. തൈക്കാട് ശ്മ ശാനത്തിൽ ഇലക്ട്രിക്, ഗ്യാസ് ഇവ വരുന്നതിനു മുൻപ് തന്നെ ഉള്ളതാണ് വിറകു വച്ചുള്ള ശവ ദഹനം. ഹൈന്ദവ ആചാരങ്ങൾ പ്രകാരം ശവം ദഹിപ്പിക്കുന്നത് വിറകിൽ തന്നെ ആയിരുന്നാൽ അതിനൊരു പവിത്രത സമൂഹം കല്പ്പിക്കുന്നു. ഇവിടെ വിറകിൽ ശവ ദഹനത്തിന് 1700രൂപയും, വൈദ്യുതി, ഗ്യാസ് എന്നിവയിൽ ദഹനത്തിന് 1600രൂപയും ആണ് ഈ ടാക്കുന്നത്. ഇവയുടെ പ്രവർത്തന സമയം രാവിലെ 8മുതൽ വൈകുന്നേരം 6വരെ എങ്കിൽ വിറകു ശവ ദാഹത്തിന് രാവിലെ ആറു മുതൽ രാത്രി 10മണി വരെ യാണ്‌ സമയം. ഇക്കാര്യത്തിൽ ജനങൾക്ക് വലിയൊരു ആശ്വാസം ആയിരുന്നു. അതും ഇപ്പോൾ തീർന്നിരിക്കുകയാണ്. കരാർ കാരനായ ജയൻ എന്നായാളും നഗര സഭയും ഉണ്ടാക്കിയ കരാർ കഴിഞ്ഞ മാർച്ച്‌ 31ന് അവസാനിച്ചിരുന്നു. ഏപ്രിൽ മൂന്നാം തീയതിയോടെ വിറ ക് ശ് മശാ നം നഗര സഭ താ ഴിട്ടു പൂട്ടുകയും ചെയ്തു. ഇക്കാര്യം ജനങ്ങളെ അറിയിക്കേണ്ട ബാധ്യത പോലും അധികൃതർ മറന്നു. പുതിയ കരാർ കൊടുക്കുകയോ, നഗര സഭ തന്നെ നേരിട്ട് നടത്തുകയോ ചെയ്യേണ്ടതായ ഈ കാര്യം ബന്ധപെട്ടവരുടെ തലയിൽ ഉദിക്കാത്തതാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ പോയത്. വൈകുന്നേരം ആയാൽ ഇവിടെ വിളിച്ചാൽ പുത്തൻ കോട്ട, പോലുള്ള സ്ഥലത്തു പോകണം എന്ന അലക്ഷ്യമായ മറുപടി. ഇത് മരിച്ച ആളോടും, അവരുടെ ബന്ധുക്കളോടും, നാട്ടു കാരോടും ചെയ്യുന്ന കടുത്ത ക്രൂരത ആണ്. ഇക്കാര്യത്തിൽ മനുഷ്യ അവകാശകമ്മിഷൻ പോലുള്ള വ ഇടപെട്ടു വിറകു ശ് മ ശാനം തുറക്കാൻ വേണ്ട അടിയന്തിര നടപടികൾ ഉടൻ കൈക്കൊള്ളേണ്ടതാണ്.

You May Also Like

About the Author: Jaya Kesari