മലപ്പുറം: മിനി ബസില്‍ അനധികൃതമായി ഒളിപ്പിച്ചു കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേര്‍ പൊലീസ് പിടിയിലായി. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ മുഹമ്മദ് ഷരീഫ്, അനസ് അഹമ്മദ്, മുഹമ്മദ് മഷ്ഹൂദ് എന്നിവരാണ് പിടിയിലായത്.മിനി ബസില്‍ ഒളിപ്പിച്ചാണ് സംഘം പണം കൊണ്ടുവന്നത്. തമിഴ്‌നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് സമ്മതിച്ചു.ബസിനസ് ഇടപാടിലെ പണമാണെന്നാണ് ഇവരുടെ വിശദീകരണം.

