ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 380 ഗ്രാം കഞ്ചാവ് മൂന്നിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്.ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കല്‍ക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആല്‍വിന്‍ എന്നീ യുവാക്കളെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്. ഇവര്‍ അടിമാലി, വെള്ളത്തൂവല്‍ പ്രദേങ്ങളില്‍ സ്ഥിരമായി കഞ്ചാവ് വില്‍ക്കുന്നയാളുകളാണെും നാളുകളായി ഇവര്‍ നിരീക്ഷണത്തിലായിരുന്നെന്നും എക്‌സൈസ് സംഘം അറിയിച്ചു.

You May Also Like

About the Author: Jaya Kesari