തിരുവനന്തപുരം: കരമനയില്‍ ബൈക്ക് അപകടത്തില്‍ മൂന്ന് പേർ മരിച്ചു. ബൈക്ക് ഫുട്ട്പാത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടല്‍ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം.മറ്റ് രണ്ട് ബൈക്കുകള്‍ അവിടെ പാർക്ക് ചെയ്തിരുന്നതാണ്. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.

