കെർക്കപ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം:സബ് രജിസ്ട്രാർ ഓഫീസുകളിലെ അഴിമതി അവസാനിപ്പിക്കണമെന്നും കൈക്കൂലിക്കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ട് റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റ്സ് അസോസിയേഷൻ ( കെർക്ക ) പ്രക്ഷോഭം സംഘടിപ്പിക്കും. ഫെയർ വാല്യൂ വർദ്ധനയിലെ അപാകതകൾ പരിഹരിക്കണമെന്നും വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് സുതാര്യവസ്തു ഇടപാട് സംവിധാനം ഒരുക്കണമെന്ന് കെർക്ക സംസ്ഥാന പ്രസിഡന്റ് അരുൺ വേലായുധൻ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി സലിം മാറ്റപ്പള്ളി പെരിങ്ങമ്മല അജി തുടങ്ങിയവർ പങ്കെടുത്തു.
കൺസൾട്ടന്റുമാരുടെ സേവന വേതന വ്യവസ്ഥകൾ പുനപരിശോധിക്കണമെന്നും വിൽക്കുന്ന പാർട്ടി 3 ശതമാനവും വാങ്ങുന്ന പാർട്ടി 1 ശതമാനവും എന്ന രീതിയിൽ കമ്മീഷൻ നിജപ്പെടുത്തി ഉത്തരവിറക്കണമെന്നും ആവശ്യപ്പെട്ടു.

You May Also Like

About the Author: Jaya Kesari