
തിരുവനന്തപുരം: പനവൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, മുൻ വൈസ് പ്രസിഡൻ്റ്, മഹിളാ അസോസിയേഷൻ മുൻ സംസ്ഥാന ഭാരവാഹി , ആറ്റുകാൽ സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ചുള്ളിമാന്നൂർ ആറ്റുകാലിൽ സുധീർ മൻസിൽ താമസം നബീസത്ത് ബീവി അഷ്റഫ് (65)മെഡിക്കൽ കോളേജ് ആശുപത്രി ചികിൽസക്കിടെ നിര്യാതയായ വിവരം ദുഃഖത്തോടെ അറിയിക്കുന്നു. മയ്യത്ത് ഉച്ചക്ക് 2.30 വരെ വീട്ടിലും 3 മണി മുതൽ 4 മണി വരെ പനവൂർ പഞ്ചായത്തിലും, 4.30 മുതൽ 5 വരെ ആറ്റുകാൽ സി.പി.എം. പാർട്ടി ആഫീസിലും പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം 5.30 ന് പനയമുട്ടം മുസ്ലിം ജമാ അത്ത് പള്ളിയിൽ കബറടക്കം. എം.എം അഷ്റഫാണ് ഭർത്താവ്. മക്കൾ:സുധീർ ( പ്രേംനസീർ സുഹൃത് സമിതി എക്സി മെമ്പർ) , സുജിത, സനു.
മരുമക്കൾ: ഡോ:സുറുമി ( മെമ്പർ, പ്രേംനസീർ സുഹൃത് സമിതി ) , ഷാനവാസ്, ഷാമില .
പ്രേംനസീർ സുഹൃത് സമിതി മെമ്പറായ നസീറ ( മൈന) യുടെ മകൾ സുറുമിയുടെ അമ്മായിയാണ് പരേത .
നബീസത്ത് അഷ്റഫിൻ്റെ വേർപാട് പൊതുരംഗത്തിന് തീരാ നഷ്ടമാണ്.
കഴിവുറ്റ ഒരു രാഷ്ട്രീയ പ്രവർത്തകയും പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവർക്കിടയിൽ ജനസമ്മിതി നേടിയെടുത്ത രാഷ്ട്രീയ നേതാവാണ് നബീസത്ത് അഷ്റഫ് .
പ്രേംനസീർ സുഹൃത് സമിതി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും
ആദരാഞ്ജലി അർപ്പിക്കുകയും ചെയ്യുന്നു. – തെക്കൻ സ്റ്റാർ ബാദുഷ, സംസ്ഥാന സെക്രട്ടറി, പ്രേംനസീർ സുഹൃത് സമിതി.
