ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റില്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ അവനവഞ്ചേരി അമ്പലമുക്ക് എസ്ഡി ഗോള്‍ഡ് ലോണ്‍സ് ആൻഡ് ഫിനാൻസില്‍ മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റില്‍.നെടുമങ്ങാട് ആനാട് ചുള്ളിമാനൂർ മണിയംകോട് ലക്ഷം വീട്ടില്‍ രമ ( 50) എന്നിവരാണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.പണയം വയ്ക്കാൻ കൊണ്ട് വന്ന സ്വർണാഭരണത്തില്‍ സംശയം തോന്നിയ സ്ഥാപന ഉടമ വിവരം രഹസ്യമായി പോലീസില്‍ അറിയിക്കുകയായിരുന്നു.സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ വള മുക്കുപണ്ടമാണെന്ന് സമ്മതിച്ചു.അന്വേഷണത്തില്‍ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഇരുവരും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി അറിവായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

You May Also Like

About the Author: Jaya Kesari