പാലക്കാട് സൂര്യാഘതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു

പാലക്കാട് : പാലക്കാട് സൂര്യാഘതമേറ്റ് രണ്ട് കന്നുകാലികള്‍ ചത്തു. വടക്കഞ്ചേരി , കണ്ണമ്ബ്ര എന്നിവിടങ്ങളിലാണ് വേനല്‍ചൂടേറ്റ് കന്നുകാലികള്‍ ചത്തത് .പോസ്റ്റമാര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വയലില്‍ മേയാൻ വിട്ടിരുന്ന പശുക്കളാണ് ചത്തത്.
സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ റൂമും തുറന്നിരിക്കുകയാണ്. പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി 39 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിരുന്നു.

You May Also Like

About the Author: Jaya Kesari