താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കള്‍ നടത്തിയ ആക്രമണം; രണ്ടു പേർക്ക് പരിക്ക്

കോഴിക്കോ‍ട് : :താമരശ്ശേരി അടിവാരത്ത് മദ്യലഹരിയില്‍ യുവാക്കള്‍ നടത്തിയ ആക്രമത്തില്‍ രണ്ടു പേർക്ക് പരുക്കേറ്റു.അടിവാരത്തെ ചുമട്ടുതൊഴിലാളി ബാബുവിനും, അടിവാരം സ്വദേശി ഫസലിനുമാണ് പരുക്കേറ്റത്.കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. പൂവിലേരി ഷഫ്നാസ്, ടി കെ ഷമീർ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ഷഫ്നാസ് കൈവിരലുകളില്‍ കുടുക്കി വെക്കാവുന്ന ലോഹ നിർമ്മിതമായ ഉപകരണം ധരിച്ച്‌ ഫസലിൻ്റെ തലയുടെ പിൻഭാഗത്ത് ക്രൂരമായി ഇടിച്ച്‌ മുറിവേല്‍പ്പിക്കുകയും, ശരീരത്തില്‍ മർദ്ദിക്കുകയായിരുന്നു.

You May Also Like

About the Author: Jaya Kesari