കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറില്‍ ഉണ്ടായ അപകടം; രണ്ട് മലയാളികള്‍ മരിച്ചു.

കുവൈത്ത് സിറ്റി : കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തൃശൂർ സ്വദേശിയായ നിഷില്‍ നടുവിലെ പറമ്ബില്‍ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിയില്‍ ഏർപ്പെട്ടിരിക്കവെയാണ് ഇരുവരും അപകടത്തില്‍ പെട്ടതെന്നാണ് സൂചന.എന്നാല്‍ അപകടത്തിന്റെ കൃത്യമായ കാരണങ്ങളോ, മറ്റ് വിശദാംശങ്ങളോ ലഭ്യമായിട്ടില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ജഹറ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും കമ്ബനി അധികൃതരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari