കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ പോലീസ് പിടിയിൽ

കെഎസ്‌ആർടിസി ബസില്‍ കടത്തുകയായിരുന്ന 7 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികളായ രണ്ടു യുവതികള്‍ എറണാകുളത്ത് പോലീസ് പിടിയിലായി.സ്വർണലത, ഗീതാഞ്ജലി ബഹ്‌റ എന്നിവരെയാണ് പുലർച്ചെ നാലു മണിയോടെ കാലടിയില്‍ നിന്നും പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു ഇരുവരും. പെരുമ്പാവൂർ എഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവും, കാലടി പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.നാലു വയസുള്ള ആണ്‍കുട്ടിയും പിടിയിലാകുമ്പോള്‍ ഇവർക്കൊപ്പമുണ്ടായിരുന്നു. ഒഡിഷയില്‍ നിന്നും പ്രത്യേകം പൊതിഞ്ഞ് ബാഗിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. നേരത്തെയും ഇവർ കഞ്ചാവ് കൊണ്ടു വന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.

You May Also Like

About the Author: Jaya Kesari