പാനൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

തലശേരി : പാനൂരില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി.പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുളിയാത്തോടാണ് ഇവ കണ്ടെത്തിയത്.സ്ഥലമുടമയായ യു.പി അനീഷ് തൊഴിലാളികളുമായി പറമ്ബ് വൃത്തിയാക്കാനെത്തിയപ്പോഴാണ് ഇവ കണ്ടത്.ഉടൻ പാനൂർ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. ഡോഗ് – ബോംബ് സ്‌ക്വാഡുകളും സ്ഥലത്തെത്തി. 2024 ഏപ്രിലില്‍ സി.പി.എം പ്രവർത്തകൻ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ഥലമാണിത്. മൂന്ന് പേർക്ക് സ്ഫോടനത്തില്‍ പരുക്കേറ്റിരുന്നു.

You May Also Like

About the Author: Jaya Kesari