ചേര്‍ത്തല: എക്‌സൈസ് നടത്തിയ പരിശോധനയില്‍ 1.8 കിലോഗ്രം കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍.തണ്ണീര്‍മുക്കം പഞ്ചായത്ത് 23-ാം വാര്‍ഡില്‍ പുത്തന്‍മഠം വീട്ടില്‍ ഭരത്ചന്ദ്രന(18)നും പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് പിടിയിലായത്.ഒറീസ സ്വദേശിയില്‍ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്.
ചേര്‍ത്തലയിലുണ്ടായിരുന്ന ഒറീസ സ്വദേശി ഇവര്‍ പിടിയിലായതറിഞ്ഞ് രക്ഷപ്പെട്ടു. വിദ്യാര്‍ഥികള്‍ക്കും ഉത്സവപ്പറമ്ബുകളിലും മറ്റും വില്‍ക്കുന്നതിനായാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്നും എക്‌സൈസ് അധികൃതര്‍ പറഞ്ഞു.