വ്യവസായിക അളവിലുള്ള 11.7gm MDMA യും 26.gm കഞ്ചാവും കാറിൽ കടത്തിക്കൊണ്ടുവന്ന രണ്ടു യുവാക്കൾ നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിൽ

നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്ന് ഉച്ചക്കട പുന്നക്കുളം ഭാഗത്ത്‌ നടത്തിയ വ്യാപകമായ പരിശോധനയിൽ കാറിൽ കടത്തിക്കൊണ്ടുവന്ന MDMA യും കഞ്ചാവുമായി വലിയതുറ ദേശത്ത് വള്ളക്കടവ് പോസ്റ്റ് ഓഫീസ് പരിധിയിൽ ഡൊമസ്റ്റിക് എയർപോർട്ടിന് സമീപം ശ്രീ ചിത്തിര നഗറിൽ സാജു മകൻ 29 വയസ്സുള്ള ഷംനുവിനെ അറസ്റ്റ് ചെയ്തിട്ടുള്ളതും. ടി പ്രതിയുടെ പക്കൽ നിന്നും 0.7gm Mdmaയും 26gm കഞ്ചാവും കണ്ടെത്തിയിട്ടുള്ളതും തുടർന്ന് ഒന്നാം പ്രതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളനാട് വില്ലേജിൽ വെള്ളനാട് മിനിസിവിൽ സ്റ്റേഷൻ സമീപം ദിലീപ് ഭവനിൽ സദാശിവൻ മകൻ 43 വയസുള്ള ദിലീപൻ നടത്തുന്ന കടയിൽ നിന്നും സിപ് ലോക്ക് കവറിൽ ഒതുക്കം ചെയ്ത് സൂക്ഷിച്ച നിലയിൽ *11.gmMdma കണ്ടെടുത്തിട്ടുള്ളതാണ്. ഷംനുവിന്റെ പേരിൽ 2024 മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ 306gm Mdma കേസിലെ പ്രതി കൂടിയാണ് ടിയാൻ നിലവിൽ.ടി പ്രതികളുടെ പക്കൽ നിന്നും തൊണ്ടി മണിയായി 7200/-Vokswagan Jetta ഇനത്തിൽപ്പെട്ട Car -1, mobile phone-2 എന്നിവ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.U/s 8( c) 22( C),20 (b) (ii) A, 25, 29 of Ndps Act പ്രകാരം CR No 100/2025 നെയ്യാറ്റിൻകര എക്‌സൈസ് റേഞ്ച് ഓഫീസിൽ കേസ്
രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. പാർട്ടിയിൽ റേഞ്ച് ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) രാജേഷ് കുമാർ.സിവിൽ എക്സൈസ് ഓഫീസർ പ്രസന്നൻ,അനീഷ്,ലാൽകൃഷ്ണ,വിനോദ്,അൽത്താഫ്,അഖിൽ. വനിതാ സിവിൽ എക്സൈസ് ഓഫീസർ.സജിത. എസ് സിനി. സിവിൽ എക്സൈസ് ഡ്രൈവർ സുനിൽ പോൾ.എന്നിവരും ഉണ്ടായിരുന്നു.

You May Also Like

About the Author: Jaya Kesari