അടൂര്‍ ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടൂര്‍: ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ അമ്മകണ്ടകര അമല്‍ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട അടൂര്‍ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാല്‍ മാത്രമേ അപകടത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാന്‍ സാധിക്കൂവെന്നും പൊലീസ് വ്യക്തമാക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ് ഇരുവരും. അപകടത്തില്‍ ഇവര്‍ തത്ക്ഷണം മരിച്ചു എന്നും പൊലീസ് പറയുന്നു.

You May Also Like

About the Author: Jaya Kesari