വയലാർ രാമവർമ്മ സാംസ്‌കാരിക ഉത്സവം ഒക്ടോബർ 18മുതൽ 27വരെ

വയലാർ രാമവർമ്മയുടെ 50-ആമത് ചരമവാർഷികത്തോട് അനുബന്ധിച്ചു വയലാർ രാമ വർമ്മ സാംസ്‌കാരിക സമിതി യുടെ ആഭി മുഖ്യ ത്തിൽ ഒക്ടോബർ 18മുതൽ 27വരെ പുത്തരിക്കണ്ടം ഈ കെ നയനാർ പാർക്കിൽ നടക്കുന്ന ചടങ്ങിൽ വയലാർ രാമവർമ്മ സ്മൃതി വർഷപുരസ്‌കാരം വിദ്യാധ രൻ മാഷിന് നൽകും. 11,111രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വയലാർ ഗാന രചന പുരസ്‌കാരം ആർ കെ ദാമോദരനും, വയലാർ ഗായകരത്ന പുരസ്‌കാരം മരണാ നന്ദ ബഹുമതി ആയി കെ പി ബ്രഹ്മാനന്തനും, വയലാർ നാട്യ പ്രഭാപുരസ്‌ക്കാ ര ആദരവ് കലാ മണ്ഡലം വിമലാ മേനോനും, എ പി കോമളം പുരസ്‌കാരം പുഷ്പവതിക്കും നൽകി ആദരിക്കും. നടനരംഗത്തുഅര നൂറ്റാണ്ടു പൂർത്തിയാക്കിയ റിഗാ റ്റ ഗിരിജ ചന്ദ്രനെയും, വയലാർ സുവർണ്ണ ശ്രീ കവിത പുരസ്‌കാരം യുവ കവി സുമേഷ് കൃഷ്ണനും നൽകും. ആഘോഷകമ്മിറ്റി ചെയർമാൻ മുക്കം പാലമൂട് രാധാ കൃഷ്ണൻ, ഗോപൻ ശാസ്‌ത മംഗലം, അഡ്വക്കേറ്റ് കെ ചന്ദ്രിക, ജി വിജയകുമാർ, ഗോപൻ ശാസ്ത മംഗലം, ജയശ്രീ ഗോപാലകൃഷ്ണൻ തുടങ്ങിയവർ അടങ്ങുന്ന സമിതി ഭാരവാഹികൾ ആണ് ഇക്കാര്യം അറിയിച്ചത്.

You May Also Like

About the Author: Jaya Kesari