
തിരുവനന്തപുരം: കേരളത്തിന്റെയുംതമിഴ്നാടിന്റെയും ചരിത്ര – സാമൂഹ്യ പശ്ചാത്തലത്തെ സംയോജിപ്പിച്ചു കൊണ്ട് അനിൽ വി. നാഗേന്ദ്രൻ അണിയിച്ചൊരുക്കിയ വീരേതിഹാസിക തമിഴ് ചലച്ചിത്രം’ വീരവണക്കം’ ആഗസ്റ്റ് 29 ന് തമിഴ് നാട്ടിലും കേരളത്തിലുംപ്രദർശനത്തിനെത്തുന്നു.
ജാതി വിവേചനങ്ങൾ മൂലം കഷ്ടതകൾ അനുഭവിക്കുന്ന വർത്തമാന കാല തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിലെ ദളിത് യുവാവിനോട് ഉയർന്ന ജാതിയിൽപ്പെട്ട ഒരു വിദ്യാർത്ഥിനിക്കുണ്ടാകുന്ന പ്രണയവും തുടർന്നുണ്ടാകുന്ന അതിവൈകാരികവും സംഘർഷഭരിതവുമായ സംഭവ വികാസങ്ങളും പാവങ്ങളുടെ രക്ഷകനായി ആ ഗ്രാമത്തിലെ ത്തുന്ന രാജ മഹേന്ദ്രൻ എന്ന കരുത്തനായ മനുഷ്യന്റെ പിന്തുണയുമൊക്കെ ചേർന്ന കഥാപശ്ചാത്തലത്തെ കേരളത്തിന്റെ പൂർവ്വ കാല ചരിത്രത്തോട് ഹൃദ്യമായി ബന്ധിപ്പിച്ചു കൊണ്ട് മലയാളികളുടെയും തമിഴരുടെയും സ്നേഹബന്ധത്തെപ്പറ്റി ഇതുവരെ ഒരു ചലച്ചിത്രത്തിലും കാണാത്ത വിധത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്ന അസാധാരണമായ ചലച്ചിത്രമാണ് വീരവണക്കം.
പത്രസമ്മേളനത്തിൽ സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ, അഭിനേതാക്കളായ റിതേഷ്, അരിസ്റ്റോ സുരേഷ്, ആദർശ്,ഉദയ സഹ സംവിധായകരായ രാം കുമാർ , സുധീഷ് കീച്ചേരി തുടങ്ങിയവർ പങ്കെടുത്തു.
