ഹോൾ വീറ്റ് കോക്കനട്ട് ഫ്രൈഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച്

ഹോള്‍ വീറ്റ് ബ്രെഡ് ഉപയോഗിച്ച് ആരോഗ്യകരവുമായ കോക്കനട്ട് ഫ്രൈഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച് അനായാസം തയ്യാറാക്കാം. ഇതിനായി 100 ശതമാനം ഹോള്‍ വീറ്റ് ബ്രെഡ് നാലു പീസ്, രണ്ട് ടേബിള്‍സ്പൂണ്‍ മുളകുപൊടി, അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ ഗരം മസാല, അര ടേബിള്‍സ്പൂണ്‍ കുരുമുളക്, ആവശ്യത്തിന് ഉപ്പ്, 1 ടേബിള്‍സ്പൂണ്‍ ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്, അര നാരങ്ങ, ആവശ്യത്തിന് വെള്ളം, 300 ഗ്രാം ചിക്കന്‍, അര കപ്പ് കോക്കനട്ട് പൗഡറും ചോളവും, 2 മുട്ട, 1 കപ്പ് ബ്രെഡ്ക്രംബ്‌സ്, 2 ടേബിള്‍സ്പൂണ്‍ മയോണൈസ്/ ഗ്രീക്ക് യോഗര്‍ട്ട്/ ഹംഗ് യോഗര്‍ട്ട്, 100 ഗ്രാം ചീര, കുറച്ച് ഇഞ്ചി, തക്കാളി, ഉള്ളി എന്നിവ ഉപയോഗിക്കാം.

പാത്രത്തില്‍ ചുവന്ന മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും കുരുമുളകും ചേര്‍ക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത് അല്‍പം വെള്ളം ചേര്‍ത്ത് ഇളക്കുക. തയ്യാറാക്കിയ പേസ്റ്റ് ഉപയോഗിച്ച് ചിക്കന്‍ പീസ് മാരിനേറ്റ് ചെയ്ത് കോണ്‍ഫ്‌ലവറും മുട്ടയുടെ മഞ്ഞക്കരുവും പുരട്ടുക. ഒരു പാത്രം എടുത്ത് അര കപ്പ് കോക്കനട്ട് പൗഡര്‍ ചേര്‍ത്ത് അര കപ്പ് ബ്രെഡ്ക്രംബ്‌സ് ചേര്‍ത്ത് ഈ മിശ്രിതം ചിക്കനില്‍ പുരട്ടുക. മാരിനേറ്റ് ചെയ്ത ചിക്കന്‍ പീസുകള്‍ 190 ഡിഗ്രിയില്‍ 15 മിനിറ്റ് നേരം എയര്‍ഫ്രൈ ചെയ്ത ശേഷം മോഡേണിന്റെ ഹോള്‍ വീറ്റ് ബ്രെഡ് പീസുകള്‍ എടുത്ത് മയോണൈസോ ഗ്രീക്ക് യോഗര്‍ട്ടോ ഹംഗ് യോഗര്‍ട്ടോ ചേര്‍ക്കുക. ചീര, തക്കാളി, ഉള്ളി, എയര്‍ഫ്രൈ ചെയ്ത കോക്കനട്ട് ഫ്രൈഡ് ചിക്കന്‍ എന്നിവ ചേര്‍ത്ത് ചൂടോടെ വിളമ്പുക.

You May Also Like

About the Author: Jaya Kesari