വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് :വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.മടിക്കൈ അടുക്കത്ത് പറമ്പിലെ രവീന്ദ്രന്റെ സ്ഥലത്ത് സഞ്ജനയുടെ ഭർതൃ പിതാവ് നേന്ത്രവാഴ കൃഷി നടത്തുന്നുണ്ടായിരുന്നു. ഈ തോട്ടത്തില്‍ നനച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സഞ്ജന കുഴഞ്ഞുവീണത്.ഉടൻതന്നെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

You May Also Like

About the Author: Jaya Kesari