തിരുവനന്തപുരം : കഴിഞ്ഞ ഒരു വർഷക്കാലമായി തിരുവനന്തപുരം കേന്ദ്രീക രിച്ച് കലാപ്രവർത്തനങ്ങൾക്കായി രൂപീകൃതമായ ഒരു ഫ്ളോറാണ് എക്സ്പ്രഷൻ – ആൻ ഐ ഓൺ ആർട്ട് എന്ന പ്രസ്ഥാനം. നിരവധി യായ കലാപ്രവർത്തനങ്ങൾ തു ടർന്നുവരുന്നു. ലോകവനിതാദിന ത്തിന്റെ ഭാഗമായി മാർച്ച് 07 മുതൽ 10 വരെ വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കേരള ലളിതകലാ അക്കാദമി ആർട്ട് ഗ്യാല റിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി തെരഞ്ഞ ടുക്കപ്പെട്ട 33 കലാകാരികളുടെ ചിത്രപ്രദർശനവും എക്സ്പ്രഷൻ അമൃത ഷെർഗിൽ വുമൺ ആർട്ട് അവാർഡ് 2025 ന്റെ സമർപ്പണവും (10000 രൂപയും ശില്പവും പ്രശസ്തി പത്രവും) കലാനിരൂപകനും ക്യൂറേറ്ററുമായ സുനിൽ സി. ഇ പെൺകലയെ അധികരിച്ച് എഴുതിയ ‘പെൺവരയുടെ രാഷ്ട്രീയം’, ‘വുമൺ ആർട്ടീരിയ – ഹെർ സ്റ്റോറി’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും എക്സ്പ്രഷന്റെ മുഖ പത്രമായ എക്സ്പ്രഷൻ ജേർണലിൻ്റെ പ്രകാശനവും ആരാധ്യയായ തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ് നിർവ്വഹിക്കുന്നു. മാർച്ച് 07 ന് രാവിലെ 10 ന് ചിത്രപ്രദർശനം കെ.വി. മോഹൻകുമാർ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. മാർച്ച് 8 ന് വൈ കുന്നേരം 4 ന് ജില്ലാ കളക്ടർ അനു കുമാരി ഐ.എ.എസ് വനിതാ ദിനാചരണത്തിന് നേതൃത്വം നൽകും. ബി.ഡി. ദത്തൻ, നേമം പുഷ്പരാജ്, അനന്തപത്മനാഭൻ എന്നിവർ അതിഥികളായെത്തും. മാർച്ച് 10 ന് സമാപന ചടങ്ങ് ഇന്ത്യൻ ആർട്ടിസ്റ്റ് രാജേഷ് ചേർത്ത ലയുടെ ഫ്ളൂട്ട് ബീറ്റ്സോടു കൂടി അവസാനിക്കും എന്ന് എക്സ്പ്രഷൻ സി. ഇ. ഒ. ആൻഡ് എഡിറ്റർ രജനി മേനോൻ, ക്യൂറേറ്റർ ആൻഡ് ക്രിട്ടിക് സുനിൽ സി. ഇ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു