പാലക്കാട്: വില്‍പന നടത്താനായി വിദേശത്ത് നിന്നെത്തിച്ച 50 ഗ്രാം എം.ഡി.എം.എയുമായി യുവാവ് ചെര്‍പ്പുളശേരിയില്‍ പിടിയില്‍.ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചെര്‍പ്പുളശേരി പോലീസും നടത്തിയ പരിശോധനയിലാണ് വില്‍പനക്കായി സ്‌കൂട്ടറിലെത്തിച്ച എം.ഡി.എം.എയുമായി കരുമാനാംകുറുശി സ്വദേശി മുഹമ്മദ് ഷമീര്‍(29)നെ പിടികൂടിയത്. കഴിഞ്ഞദിവസം ചെര്‍പ്പുളശേരിയില്‍ നിന്ന് പിടികൂടിയ രാസലഹരിയുടെ തുടരന്വേഷണമാണ് ഈ കേസിലേക്ക് എത്തിച്ചത്.
പ്രതി സഞ്ചരിച്ച സ്‌കൂട്ടര്‍ പോലീസ് പിടിച്ചെടുത്തു. പ്രതിയുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി.