നടുവണ്ണൂര്‍ വാകയാട് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. വാകയാട് തിരുവോട് പുന്നോറത്ത് അനുദേവ് സാഗര്‍ (23) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് വാകയാട് തിരുവോട് ഭാഗത്തുനിന്നും ഇയാളെ പേരാമ്പ്ര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. മാരക ലഹരി മരുന്നായ ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് യുവാവില്‍ നിന്നും കണ്ടെടുത്തത്.