പന്തളം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസും
സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തളം പൂഴിക്കാട് ചാരുനിക്കുന്നതില്‍ വിഷ്ണു എച്ച്.35) ആണ് മരിച്ചത്.എം.സി റോഡില്‍ പന്തളം മണികണ്ഠൻ ആല്‍ത്തറയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി 10നായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പന്തലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. വിഷ്ണുവിനൊപ്പമുണ്ടായിരുന്നയാള്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.