തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ വേട്ടയാടാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൂട്ടരും ശ്രമിക്കുന്നതായി ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ. തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ പി. അതിജീവിതക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല. യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണ്. ഇത് യുഡിഎഫിന്റെ അധഃപതനമാണ് മനസ്സിലാക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു